അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു.

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് പി മിഥുന അങ്കണവാടി വർക്കേഴ്സ് ലീഡർ ശോഭ ടീച്ചർക്ക് നൽകിക്കൊണ്ട് ഉത്ഘാഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യം ചെയർമാൻ . അബ്ദുൽ ഖാദർ, വാർഡ് മെമ്പർമാരായ ടി ഷാജു, യു രാമൻകുട്ടി , എം ഖാലിദ് , ജാഫർ സാദിഖ്, പഞ്ചായത്ത് സെക്രട്ടറി കെ ഉണ്ണി , ഐ സി ഡി എസ് സൂപ്രവൈസർ ജയശ്രീ എന്നിവർ പങ്കെടുത്തു .
Comments are closed.