1470-490

വിദ്യാർത്ഥികൾക്ക് സൗജന്യ കരിയർ മാപിംഗ് നടത്തി

എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ കരിയർ മാപിംഗ് നടത്തി

കൂട്ടായി : സീതി സാഹിബ് അക്കാദമിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും അഭിരുചികളും സ്വയം മനസിലാക്കി കൊടുക്കുന്നതിനും അത് വഴി അനുയോജ്യമായ കരിയർ മേഖലയും കോഴ്സുകളും തെരഞ്ഞെടുക്കുവാനും വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രൂപപെടുത്തിയതും വിദേശ രാജ്യ ങ്ങളിൽ സാർവ്വത്രികവുമായ അതി നൂതന അഭിരുചി പരീക്ഷ, കരിയർ മാപ്പിംഗ് രംഗത്ത് ലോക റെക്കോർഡ് ജേതാക്കളായ ബാംഗ്ലൂരിലെ സെന്റർ ഫോർ ലേണിംഗ് ആന്റ് അഡ്വാൻസ്ഡ് പ്രാക്ടീസിന്റെയും ( ക്ലാപ് ),തൃശൂർ ജില്ലയിലെ പുതുക്കാട് – ഐ. സി.സി. എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻറ് മാനേജ്മെന്റ് ന്റെയും , കൊച്ചിയിലെ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെ തികച്ചും സൗജന്യമായാണ് തീരദേശത്തെ വിദ്യാർത്ഥികൾക്ക് കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ടെസ്റ്റ് നടത്തിയത്.

കരിയർ മാപിംഗ് ടെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി വി.കെ.എം.ഷാഫി നിർവ്വഹിച്ചു. ചടങ്ങിൽ ടി.ബി.ആർ. കൂട്ടായി അധ്യക്ഷത വഹിച്ചു. എ.ഐ.സി.ടി.ഇ. സാഗി പ്രോജക്ടിന്റെ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് കരിയർ മാപിംഗിന് നേതൃത്വം നൽകി. കെ.വി. ഫൈറോസ് മുഹാജിർ, സി.എം.ടി. ഇഖ്ബാൽ , ഷെരീഫ് കൂട്ടായി , എസ്.പി. അൻവർ സാദത്ത്, ജെർസിക്, ഷെഫീഖ്, ഷാനി മുഹമ്മദ്, സി.കെ. ബാവ എന്നിവർ പ്രസംഗിച്ചു. ഷിഹാബ് പുളിഞ്ചോട് സ്വാഗതവും വി.വി. മുജീബ് നന്ദിയും പറഞ്ഞു.

ഇതാദ്യമായാണ്, കേരളത്തിലെ തീരദേശ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ പോലെ നൂതന നിർമിത ബുദ്ധിയിലധിഷ്ടിതമായ കരിയർ മാപ്പിംഗ് ടെസ്റ്റിന് അവസരം ലഭിച്ചത്.
മാപിംഗ് പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും ജൂലായ് 30 ന് നടക്കുന്ന ഓൺലൈൻ കരിയർ ക്ലിനിക്കിൽ പങ്കെടുക്കുവാനും അവസരമുണ്ട്. കരിയർ മാപ്പിംഗിലെ ലോക റെക്കോർഡ് ജേതാവും ക്ലാ പിന്റെ സ്ഥാപകനും ഇന്ത്യയിലെ ടോപ് ടെൻ എഡ്യൂക്കേഷൻ ലീഡർമാരിലൊരാളുമായ പ്രൊഫ. ജി.എസ് .ശ്രീകിരൺ കരിയർ ക്ലിനികിന് നേതൃത്വം നൽകും.

Comments are closed.