1470-490

ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ഗ്രാന്റ് മുൻകൂറായി അനുവദിച്ചു

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ഗ്രാന്റ് മുൻകൂറായി അനുവദിച്ചു
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ഗ്രാന്റ് മുൻകൂറായി അനുവദിച്ചു.ബി.ഡി.ദേവസ്സി എം.എൽ എ …മാസങ്ങൾ കുടിശ്ശിക വരാറുള്ള ആശുപത്രിയിലെ അന്തേവാസികൾക്കുള്ള ഡയറ്റ് ഗ്രാന്റ്, വസ്ത്രം, ചെരുപ്പ് എന്നിവയ്ക്കുള്ള തുക ഇപ്പോൾ രണ്ടാം തവണയാണ് സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുള്ളത്.20 ലക്ഷം രൂപയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും ഇതിനായി അനുവദിച്ചിട്ടുള്ളത്.. 2021 മാർച്ച് വരെയുള്ള കാലയ ളവിലേക്ക് കണക്കാക്കിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.നേരത്തെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയിൽ സ്പെഷ്യൽ മീൽസ്, ചെരുപ്പ്, വസ്ത്രങ്ങൾ ഇവയ്‌ക്കുള്ള സംഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തുക വർദ്ധിപ്പിച്ച് നൽകിയിരുന്നു. ഡയറ്റ് ചാർജ് സംഖ്യയും മാസങ്ങളോളം കുടിശ്ശികയാകുന്നത്ല് മൂലമുള്ള ബുദ്ധിമുട്ടുകൾ എം.എൽ.എ. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഭക്ഷണത്തിനായുള്ള തുക അഡ്വാൻസായി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്. വൈദ്യുതി ചാർജ് ഇനത്തിലുള്ള കുടിശ്ശിക അടക്കുന്നതിനായി 1 ലക്ഷം രൂപയും പ്രത്യേകമായി അനവദിച്ചിട്ടുണ്ട് എന്നും എം.എൽ.എ അറിയിച്ചു.

Comments are closed.