ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കി പനങ്ങാട്.

ബാലുശ്ശേരി : കോവിഡ് 19 പോസിറ്റീവ് രോഗികളെ ചികില്സിക്കുന്നതിന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റര്‍ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തന സജ്ജമാക്കിയതായി പ്രസിഡന്റ് വി.എം. കമലാക്ഷി, വൈസ് പ്രസിഡന്റ് പി. ഉസ്മാൻ എന്നിവർ അറിയിച്ചു. 50 രോഗികളെ ചികിൽസിക്കാൻ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ രോഗികൾ വന്നാൽ ബാലുശ്ശേരി ഗവ. കോളേജിൽ സൗകര്യമൊരുക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. എഫ്.എൽ.ടി.സി. പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർ ഷാജി ചെറുകരകുന്നേൽ സന്ദർശിച്ചു.
Comments are closed.