1470-490

നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കോവിഡ്

തലശ്ശേരി: ബാംഗ്ലൂത്ളൂ
രിൽ നിന്ന് എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കോവിഡ് – പാട്യം കിഴക്കേ കതിരൂരിലെ യുവചേതന ക്ലബ്ബിന് സമീപം മറിയാസിൽ മുഹമ്മദി(64) നാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.- (vo) രണ്ടാഴ്ചത്തെ റൂം ക്വാറന്റയിൻ കഴിയാനിരിക്കെയാണ് മുഹമ്മദ് വീട്ടിൽ കുഴഞ്ഞ് വീണത്.- ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും മുൻപെ കോ വിഡ് പരിശോധനക്കായി ശ്രവം ശേഖരിച്ചിരുന്നു.- ഇന്ന് ഉച്ചയോടെയാണ് കോവിഡ് പോസിറ്റീവായി ഫലം വന്നത്..  സൈനബയാണ് ഭാര്യ സജിന, ഷംസീർ, എന്നിവർ മക്കളും മുഹമ്മദലി, ന ഹനാസ്, ഷഫ്റീന മരുമക്കളുമാണ് – – ഖാദർ ,അബ്ദുല്ല, ഉസ്മാൻ ,റാബിയ, ആസ്യ .എന്നിവർ സഹോദരങ്ങളാണ്

Comments are closed.