ഉന്നത വിജയികളെ അനുമോദിച്ചു

നരിക്കുനി: – കെ എസ് ഇ ബി നരിക്കുനി സെക്ഷൻ സ്റ്റാഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2019- 2020 വർഷത്തിൽ SSLC ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെയും ,കരാർ തൊഴിലാളികളുടെയും മക്കളെ അനുമോദിച്ചു ,നരിക്കുനി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നടന്ന ചടങ്ങ് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ഹാരിസ് ഉൽഘാടനം ചെയ്തു , സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,സീനിയർ സൂപ്രണ്ട് എലിസബത്ത് ഷീന ടി സി ഉപഹാരം വിതരണം ചെയ്തു ,ഉന്നത വിജയികളായ ആദിത്യ എസ് കുമാർ വി ,റാഷിദ് പി ,റുഷൈദ് മുഹമ്മദ് ,അൽഫിന പി എം ,മാന്യ എൻ പി ,ദിയാന സ്നി എച്ച് വി തുടങ്ങിയവർ സംസാരിച്ചു ,സി ജുബിൻ സ്വാഗതവും ,പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു ,
Comments are closed.