കൊറോണ സ്ഥിരീകരിച്ച കണ്ടക്ടറുടെ റൂട്ട് മാപ്പായി

ചാലക്കുടി. കൊറോണ സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറുടെ റൂട്ട് മാപ്പായി.നാല് ദിവസങ്ങളിലായി നാല് ബസുകളിലാണ് ഇദ്ദേഹം ജോലി ചെയ്തിരിക്കുന്നത്. പതിനഞ്ചാം തീയതി ആര്.ആര്.എ.710. പതിനേഴാം തീയതി, ഇരുപത്തിരണ്ടാം തീയതിയും ഇതേ ബസ് തന്നെയാണ് ആര്‍എന്‍സി 779, ഇരുപത്തിനാലാം തീയതി ആര് എസ് എം 92 എന്നീ നമ്പര്‍ ബസിലാണ് ജോലി ചെയ്തിരിക്കുന്നത്.രാവിലെ ആറരക്ക് ചാലക്കുടിയില്‍ നിന്ന് തൃശ്ശൂര്ക്കും,7.45 തൃശ്ശൂരില്‍ നിന്ന് ചാലക്കുടിയിലേക്കും, വീണ്ടും ഒന്‍പത് മണിക്ക് തൃശ്ശൂര്‍, തിരിച്ച് പത്തേക്കാലിന് തൃശ്ശൂരില്‍ നിന്ന് ചാലക്കുടി. രണ്ട് ഇരുപത്തിന് ചാലക്കുടിയില്‍ നിന്ന് തൃശ്ശൂര്‍. മൂന്നരക്ക് തൃശ്ശൂരില്‍ നിന്ന് ചാലക്കുടിയിലേക്കും, അഞ്ച് മണിക്ക് ചാലക്കുടിയില്‍ നിന്ന് തൃശ്ശൂരിലേക്കും, ആറേക്കാലിന് തൃശ്ശൂരില്‍ നിന്ന് ചാലക്കുടിയിലേക്കുമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഈ സമയങ്ങളില്‍ ഈ ബസുകളില്‍ യാത്ര ചെയ്തിരുന്നവര്‍ അതാത് പ്രദേശത്തെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
Comments are closed.