1470-490

ചാലക്കുടി ഡിപ്പോയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി.

ചാലക്കുടി ഡെപ്പോയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. രണ്ട് ജീവനക്കാര്‍ക്ക് കൊറോണ പോസ്റ്റീവ് ആയതിനെ തുടര്‍ന്നാണ് ഫലം വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തുകയായിരുന്നു. തൃശ്ശൂര്‍ ചാലക്കുടി ഓര്‍ഡനറി ബസിലെ ജീവനക്കാരാണിവര്‍. ഡ്രൈവര്‍ കഴിഞ്ഞ ദിവസം വരെ ഡ്യൂട്ടിക്കുണ്ടായിരുന്നു. കണ്ടക്ടര്‍ ഡ്യൂട്ടിയിലായിരുന്നു ഫലം വരുമ്പോള്‍. യൂണിയന്‍ നേതാക്കളായ ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാന്റില്‍ വെച്ച് യാത്രക്കാര്‍ക്ക് മാസ്‌ക്കും, സാനിറ്റൈസറും വിതരണം നടത്തിയിരുന്നു. ഡെപ്പോയിലെ നൂറു കണക്കിന് ജീവനക്കാരുമായി സമ്പര്‍ക്കത്തിലുള്ളതിലാന്‍ ഡെപ്പോ അടച്ചിട്ടേണ്ട അവസ്ഥയിലാണ്. യാത്രക്കാരുമായും, ഇവരുടെ വീടിന്റെ പരിസരങ്ങളിലുമെല്ലാം വലിയ സമ്പര്‍ക്കമാണ് രണ്ടാള്‍ക്കും. മുപ്പതോളം ജീവനക്കാര്‍ പരിശോധനക്ക് പോയിരുന്നു.ബാക്കിയു്ള്ളവരുടെ റിസല്‍റ്റ് എത്തിയിട്ടില്ല.സമ്പര്‍ക്ക പട്ടിക തയ്യാറായാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കു.

Comments are closed.