1470-490

കാലിക്കറ്റിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണ്ണറുടെ ഇടപെടൽ.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ മുൻ എസ് എഫ് ഐ വനിത നേതാവിന് മാർക്ക് കൂട്ടി നൽകിയെന്ന വിവാദത്തിൽ ചാൻസലർ കൂടിയായ കേരള ഗവർണ്ണറുടെ ഇടപെടൽ . ഇതുമായ് ബന്ധപ്പെട്ട വിശദമായ റിപ്പോൾട്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ നൽകാൻ ആവശ്യപ്പെട്ട് ഗവർണ്ണർ സർവ്വകലാശാലയ്ക്ക് ഇന്നലെ കത്ത് നൽകി .

മാർക്ക് ദാന ആരോപണവു മായ് ബന്ധപ്പെട്ടും തുടർന്ന് വുമൺ സ്റ്റഡീസ് അദ്ധ്യാപികക്കെതിരെയുള്ള അച്ചടക്ക നടപടിയിലെ ക്രമവിരു ദ്ധതയെക്കുറിച്ചും അന്വേഷിച്ച് മൂന്ന് ആശ്ചക്കുള്ളിൽ വിശദമായ റിപ്പോട്ട് ആവശ്യപ്പെട്ടാണ് മാർക്ക് ദാന ആരോപണത്തിലെ ഗവർണ്ണറുടെ ഇടപെടൽ .കാലിക്കറ്റ് സർവ്വകലാശാല ട്ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഡോ: ടി എം വാസുദേവൻ, സെനറ്റ് അംഗം ഡോ: ടി മുഹമ്മദാലി, വുമൻ സ്റ്റഡീസ് 2016-18 ബാച്ച് വിദ്യാർത്ഥി ടി എസ് ശീതൾ , മുൻ വിദ്യാർത്ഥി കെ ടി തസ്നിയ എന്നിവർ നൽകിയ പരാതിയിലാണ് ഗവർണ്ണറുടെ നടപടി. .

Comments are closed.