1470-490

ഭാരതപ്പുഴയിലെ പുൽക്കാടുകൾ നീക്കൽ: ആദ്യഘട്ടം പൂർത്തിയായി..

കുറ്റിപ്പുറം ∙ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുൽക്കാടുകളും മൺതിട്ടകളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. കടകശ്ശേരി പമ്പ് ഹൗസിനും തവനൂർ ബ്രഹ്മ ക്ഷേത്രത്തിനും ഇടയിലുള്ള
പുൽക്കാടുകളും മൺതിട്ടകളുമാണ് മണ്ണുമാന്തികൾ ഉപയോഗിച്ച് നീക്കം ചെയ്തത്.
ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള 35 ലക്ഷം രൂപ ചെലവിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ഭാരതപ്പുഴ ശുചീകരണം
നടത്തിയത്. ഭാരതപ്പുഴയിൽ വ്യാപിക്കുന്ന പുൽക്കാടുകളും മൺതിട്ടകളും ഒഴുക്കിന് തടസ്സമാകുന്നതായും
ഇതുവഴി പുഴയോര പ്രദേശങ്ങളിൽ പ്രളയം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു..

Comments are closed.