1470-490

മാധ്യമ പ്രവർത്തനു നേരെയുള്ള ഭീഷണിക്കെതിരെ നടപടി സ്വീകരിക്കണം

മാധ്യമ പ്രവർത്തനു നേരെയുള്ള ഭീഷണിപ്പെട്ടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം ചേലക്കര പ്രസ്സ് ക്ലബ്

ചേലക്കര: കോവിഡ് സംരക്ഷണ കേന്ദ്രങ്ങളെ കുറിച്ച് പാഞ്ഞാൾ പഞ്ചായത്തിലെത്തി സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഭർത്താവിനെ കൊണ്ട് മാധ്യമ പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ചേലക്കര മാധ്യമ പ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു.സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് നേരെയുള്ള അക്രമം അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മറ്റി പറഞ്ഞു .  ഓൺലൈയിൻ യോഗത്തിൽ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ബി.ഭാനുപ്രകാശ്, എം.ആർ.സജി, ശശികുമാർ പകവത്ത്, ഒ.എസ്.സിബി, എം.അരുൺകുമാർ, ടി.ബി.മൊയ്തീൻ കുട്ടി, സ്റ്റാൻലി കെ. സാമുവൽ, മണി ചെറുതുരുത്തി, എം.ഐ.സാബിർ, സിജി ഗോവിന്ദ് എന്നിവർ പങ്കെടുത്തു

Comments are closed.