1470-490

അഭിഭാഷകന് കോവിഡ്! കോടതികൾ അടച്ചിടാൻ തീരുമാനിച്ചു

മലപ്പുറം.കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചത്. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോടെയാണ് കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കോടതി പരിസരങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

Comments are closed.