ഉഴവൂർ വിജയൻ മൂന്നാം ചരമ വാർഷിക അനുസ്മരണം നടത്തി

തിരൂർ : എൻ സി പി സംസ്ഥാന പ്രസിഡണ്ടും വികലാംഗ കോർപ്പറേഷൻ ചെയർമാനുമായിരുന്ന ഉഴവൂർ വിജയൻ അനുസ്മരണം നടത്തി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ എൻ വൈ സി സംസ്ഥാന ട്രഷറർ എം. ഷാജിർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡൻറ് എൻ. ഷാഫി താനൂർ അധ്യക്ഷനായിരുന്നു. എൻ സി പി ജില്ലാ സെക്രട്ടറി പാട്ടത്തിൽ ഇബ്രാഹിംകുട്ടി, എൻ വൈ സി സംസ്ഥാന കമ്മിറ്റി അംഗം അൻവർ സാദത്ത്, ബ്ലോക്ക് പ്രസിഡണ്ട് കെ ടി മുഹമ്മദ് കുട്ടി, മണ്ഡലം പ്രസിഡണ്ട് ഉളിയത്ത് ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു . ഹക്കീം എടക്കുളം സ്വാഗതവും എൻ വൈ സി തവനൂർ ബ്ലോക്ക് പ്രസിഡണ്ട് സനിൽ ആചാരി നന്ദിയും പറഞ്ഞു.
Comments are closed.