എസ്.എസ്.എൽ .സി പരീക്ഷ വിജയിച്ചഭിന്ന ശേഷി വിദ്യാർത്ഥികളെ ആദരിച്ചു

മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ .സി പരീക്ഷ വിജയിച്ച ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് മലപ്പുറം പരിവാർ ജില്ല കമ്മിറ്റി മൊമെൻ്റോയും കാശ് പ്രൈസും നൽകി ആദരിച്ചു.

മലപ്പുറം സി വിൽ സ്റ്റേഷനിലെ പരിവാർ ജില്ല ഓഫീസിൽ വച്ച് നടത്തിയ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ മൊമെൻ്റൊ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് വൈ: പ്രസിഡണ്ട് സക്കീന പുല്പാടൻ അനുമോദന പ്രസംഗം നടത്തി.ജില്ല സാമൂഹ്യ നീതി ഓഫീസർ കൃഷ്ണ മൂർത്തി കാഷ് പ്രൈസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പരിവാർ ജില്ല പ്രസിഡണ്ട് ലതീഫ് മഞ്ചേരി .ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മമ്പാട് ,ഉമർ കരുവാരക്കുണ്ട് ,സദഖത്തുല്ല മാസ്റ്റർ ,ബക്കർ മാറഞ്ചേരി ,ശ്രീധരൻ കോട്ടക്കൽ ,അഷ്റഫ് വേങ്ങര ,റഫീഖ് താഴെക്കോട് ,ഫിറോസ് മമ്പാട് ,സലാം പെരിമ്പലം,ഖാലിദ് മാസ്റ്റർ ജില്ല കോഡിനേറ്റർ ജാഫർ ചാളക്കണ്ടി സംസാരിച്ചു.
Comments are closed.