1470-490

ഡ്രൈവിംഗ് പഠനത്തിനിടയിൽ തീപിടിച്ച ഓമ്നി വാൻ പൊട്ടിത്തെറിച്ചു.

പുറ്റേക്കരയിൽ ഡ്രൈവിംഗ് പഠനത്തിനിടയിൽ  തീപിടിച്ച ഓമ്നി വാൻ പൊട്ടിത്തെറിച്ചു. പുറ്റേക്കര സ്കൂളിന് പിറകിലുള്ള ഗ്രൗണ്ടിൽ വ്യാഴാഴ്ച്ച രാവിലെ ഡ്രൈവിംഗ് പഠനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.  പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു പേരും പുറത്തേക്കിറങ്ങുകയായിരുന്നു. ഉടനെ തീ ആളിപ്പടരുകയും വാഹനം പൂർണമായി കത്തി നശിക്കുകയുമായിരുന്നു. ഡ്രൈവിങ്ങ് പരിശീലനത്തിനായി ദിവസങ്ങൾക്ക് മുൻപാണ് ഈ വാഹനം വാങ്ങിയതെന്ന് പറയുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് വാഹനത്തിൽ തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.