1470-490

നഗരസഭാ ലൈബ്രറി ഹാളിന് ഉണ്ണികൃഷ്ണൻ പുതൂരിന്റെ പേര് നൽകണം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ലൈബ്രറി ഹാളിന് സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ പേര് നൽകണമെന്ന് ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ടെമ്പിൾ ടൗൺ ആവശ്യപ്പെട്ടു.
ക്ഷേത്രനഗരമായ ഗുരുവായൂരിന് സാഹിത്യഭൂപടത്തിൽ ഇടം നേടിക്കൊടുത്തത് ഗുരുവായൂരിന്റെ കഥാകാരനായ ഉണ്ണികൃഷ്ണൻ പുതുരാണ്. വിവിധ വിഭാഗങ്ങളിലായി അറുപതോളം സാഹിത്യ കൃതികൾ മലയാളത്തിന് സമാനിച്ച ഈ അതുല്യ പ്രതിഭയുടെ സ്മരണയ്ക്കായി ഗുരുവായൂർ നഗരസഭാ ലൈബറി ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കാണിച്ച് ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ടെമ്പിൾ ടൗൺ പ്രസിഡന്റ് പി.മുരളീധരൻ, സെക്രട്ടറി സി.എ. ജോപോൾ എന്നിവർ നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി.

Comments are closed.