1470-490

മലബാർ കാൻസർ സെന്ററിൽ നിയന്ത്രണം

രോഗീ സന്ദര്‍ശനത്തിനും  തുടർ ചികിത്സാ സന്ദർശനത്തിനും മലബാർ കാൻസർ  സെന്ററിൽ  നിയന്ത്രണം

കോവിഡ് – വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലബാർ കാൻസർ സെന്റർ തുടർ ചികിത്സക്ക് വരുന്ന രോഗികൾക്കും സന്ദർശകർക്കും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാൻസർ രോഗികൾ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും യാത്ര ചെയ്യുമ്പോഴും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .കോവിഡ് രോഗബാധ കാൻസർ രോഗികളിൽ ഗൗരവ തരത്തിലുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നുള്ളതിനാലും അത് രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിച്ചേക്കുമെന്നുള്ളത് കൊണ്ടും രോഗികൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇപ്പോഴത്തെ രോഗ വ്യാപനം ,  കണക്കിലെടുത്തു  കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ  സെന്റർ നിർബന്ധിതമായിരിക്കുന്നു.

തുടർ ചികിത്സക്കായി  മലബാർ ക്യാൻസർ സെന്ററിൽ വരുന്ന  രോഗികൾക്കായി ഒരു പ്രത്യേക  വാട്സ്ആപ് നമ്പർ- 9188202602   ഏർപ്പെടുത്തിയിട്ടുണ്ട്.രോഗികൾ ഈ നമ്പറിലേക്ക് മെസ്സേജ് അയച്ച്  ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു ചികിത്സ തുടരേണ്ടതാണ്. രോഗികൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള           ഇ സഞ്ജീവനി ഓൺ ലൈൻ ഒപി സംവിധാനം ഉപയോഗിക്കേണ്ട വിധവും വാട്സ്ആപ് നമ്പറിലൂടെ മനസിലാക്കി തരുന്നതാണ്.

ക്വറന്റീനിൽ ഉള്ള രോഗികളും വിദേശത്തു നിന്നുള്ളവരും – ഇതിനായി സജ്ജീകരിച്ചിട്ടുള്ള 9188707801 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതാണ്.

എം.സി.സിയില്‍ തുടര്‍ ചികിത്സ നടത്തുന്ന രോഗികൾക്ക് അതാതു ഓ.പി  വിഭാഗങ്ങളിൽ വിളിച്ചും തുടർ ചികിത്സക്ക് വേണ്ട നിർദ്ദേശങ്ങൾ  തേടാവുന്നതാണ്.ഹെമറ്റോളജി – 0490 -2399245, സർജറി വിഭാഗം- 2399214, ഹെഡ് ആൻഡ് നെക്ക്- 2399212, ഗൈനെക് & ബ്രെസ്റ് – 2399213, പാലിയേറ്റിവ് -2399277, മെഡിക്കൽ ഓങ്കോളജി – 2399255, റേഡിയേഷൻ വിഭാഗം-2399276, പീഡിയാട്രിക്- 2399298 , ശ്വാസകോശ വിഭാഗം – 2399305

Comments are closed.