1470-490

അഗ്നിശമന സേനാംഗങ്ങളും പൊലിസുകാരും നിരീക്ഷണത്തിലായി.

അന്നത്തെ ലോറിയപകടം

തലശ്ശേരി: ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ തുടർന്ന് രക്ഷാ പ്രർത്തനം നടത്തിയ തലശ്ശേരി യൂനിറ്റിലെ 19 അഗ്നിശമന സേനാംഗങ്ങളും നാല് പൊലിസുകാരും നിരീക്ഷണത്തിലായി. അപകടത്തിൽ പരുക്കേറ്റ മഹാരാഷ്ട്ര ക്കാരനായ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായത്. 10 അഗ്നിശമനാംഗങ്ങളായിരുന്നു അപകടം നടന്ന തലായി ചക്യത്ത്മുക്കെത്തി ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട നാല് പൊലിസുകാരും ഫയർ സ്റ്റേഷനിലെ മറ്റ് സഹ പ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. കഴിഞ്ഞ 20 നാണ് അപകടം നടന്നത്.

Comments are closed.