1470-490

കെ.എം. ബഷീര്‍ അവാര്‍ഡ്: എന്‍ട്രികള്‍ 25 വരെ


തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കെ.എം. ബഷീറിെൻറ സ്മരണക്കായി സിറാജ് മാനേജ്‌മെൻറ് ഏര്‍പ്പെടുത്തിയ കെ.എം. ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം േകാവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 25 വരെ നീട്ടി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാളപത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. എന്‍ട്രികള്‍ കണ്‍വീനര്‍, കെ.എം. ബഷീര്‍ സ്മാരക അവാര്‍ഡ് സമിതി, സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്, ഇ-മെയില്‍, kmbaward2020@gmail.com, hrdcalicut7@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ബഷീറിെൻറ ഒന്നാം ചരമവാര്‍ഷികദിനമായ ആഗസ്റ്റ് മൂന്നിന് അവാര്‍ഡ് പ്രഖ്യാപിക്കും. 

Comments are closed.