വീട്ടു കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി.

ജനവാസ കേന്ദ്രത്തിലെ വീട്ടു കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി. അരികന്നിയൂർ ചാണയൻ വീട്ടിൽ രമേഷിന്റെ വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച്ച രാവിലെ കാട്ടുപന്നിയെ കണ്ടെത്തിയത്. കിണറിന് മുകളിലുള്ള വല പൊളിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കാട്ടുപന്നിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഏരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നാട്ടുക്കാരുടെ സഹായത്തോടെ വല ഉപയോഗിച്ച് കാട്ടുപന്നിയെ കരയിലെത്തിക്കുകയായിരുന്നു. അമ്പത് കിലോയിലേറെ തുക്കം വരുന്ന കാട്ടുപന്നി കരയിലെത്തിച്ചതോടെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിൽ കാട്ടുപന്നിയെ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മേഖലയിലെ കൃഷിയിടങ്ങളിലെ വിളവുകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നതായുള്ള കർഷകരുടെ പരാതിയുമുണ്ട്.
Comments are closed.