1470-490

കെട്ടിട നിർമ്മാണച്ചുമതലയുള്ള കരാറുകാരന് കോവിഡ്

നന്മണ്ടയിൽ കെട്ടിട നിർമ്മാണച്ചുമതലയുള്ള കരാറുകാരന് കോവിഡ്: പ്രസിഡൻറടക്കം നിരവധി പേർ നിരീക്ഷണത്തിൽ

നന്മണ്ട: നന്മണ്ടയിൽ കെട്ടിട നിർമ്മാണം ഏറ്റെടുത്തകരാറുകാരന് കോവിഡ്: കരാറുകാരനുമായി പ്രാഥമിക ബന്ധം പുലർത്തിയ പഞ്ചായത്ത് പ്രസിഡൻറും അസിഎൻ ജിനിയറുമടക്കം നിരവധി പേർ വീടുകളിൽ നിരീക്ഷണത്തിൽ.. വേങ്ങേരി സ്വദേശിയായ കരാറുകാരൻ ജൂലായ് 16 നും 18 നും നന്മണ്ടയിലെ നിർമ്മാണ സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വന്ന മെഡിക്കൽ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.പ്രസി ഡ ന്റിനെ കൂടാതെ അസി.എൻജിനിയർ, രണ്ട് ഓവർസിയർ, വനിതാ ഹോട്ടലിലെ മൂന്ന് പേർ, അക്ഷയ സെന്ററിലെ ജീവനക്കാരനടക്കം 11 പേർ വീടുകളിൽ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. വിവരമറിഞ്ഞ ഉടനെ പഞ്ചായത്ത് കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.വെള്ളിയാഴ്ച അണുമുക്തമാക്കിയ ശേഷം പഞ്ചായത്ത് പതിവുപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡൻറ് ബാലുശേരി സ്റ്റേഷനിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തതിനാൽ അവിടെയുള്ള 30 പൊലിസുകാർ നിരീക്ഷണത്തിലാണ്.

Comments are closed.