1470-490

ബേപ്പൂരിൽ കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് കോർപ്പറേഷനിൽപ്പെട്ട ബേപ്പൂർ നൽപ്പത്തിയെട്ടാം ഡിവിഷൻ പൂനാർ വളപ്പിൽ കോവിഡ് 19 സ്ഥിതീകരിച്ചതിനോട് അനുബന്ധിച്ചു അടിയന്തരമായി അദ്ദേഹത്തിന്റെ പ്രൈമറി സെക്കന്ററി കോൺടാക്ട് ൽപ്പെട്ടആളുകളെ കണ്ട് ഹോം ക്വാറന്റൈൻ പ്രവേശനത്തിന് വേണ്ടുന്നതായ നടപടിചെയ്യുകയും കൂടാതെ അദ്ദേഹം ജോലി ചെയ്തിരുന്ന മൊഹബത്ത് എന്ന വഞ്ചിയിലെ മറ്റ് ജോലിക്കാരായ31 പേരെ കോഴിക്കോട് ടൗണിൽ ക്വാറന്റൈനിലേക് മാറ്റി .

പ്രദേശത്തെജനങ്ങളോട് വീട് വിട്ടു പുറത്തിറങ്ങരുത് എന്ന നിർദ്ദേശവും കൊടുത്തു പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ ശ്രീ അനിൽകുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .ഇ വി സലീഷ് , ബേപ്പൂർ പോലീസ് , ബോട്ട് ഔനേഴ്‌സ് അസോസിയേഷൻ ഭാരവാഹി ശ്രീ ഹനീഫ , പൊതുപ്രവത്തകരായ ശ്രീ അബ്ദുൾ റസാഖ് , ശ്രീ മുസ്തഫ ,ശ്രീ അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.

Comments are closed.