1470-490

ഫസ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള ബെഡ് ഷീറ്റുകൾ നൽകി

മടവൂർ പഞ്ചായത്ത് എഫ് എൽ ടി സി യിലേക്കുള്ള ബെഡ്ഷീറ്റ്റുകൾ ട്രസ്റ്റ് ഭാരവാഹികളിൽ നിന്നും പ്രസിഡന്റ് പി.വി പങ്കജാക്ഷൻ ഏറ്റു വാങ്ങുന്നു

മടവൂർ : കോവിഡ് പ്രാഥമിക ചികിത്സക്കായി മടവൂർ ഗ്രാമ പഞ്ചായത്ത് ബൈത്തുൽ ഇസ്സ കോളേജിൽ സജ്ജീകരിക്കുന്ന ഫസ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള ബെഡ് ഷീറ്റുകൾ , പില്ലോ കവർ , ഗ്ലാസ് എന്നിവ മടവൂർ ഇ. എം. എസ് കെയർ & ചാരിറ്റബിൾ ട്രസ്റ്റ് ഗ്രാമ പഞ്ചായത്തിന് കൈമാറി. പ്രസിഡന്റ് പി. വി. പങ്കജാക്ഷൻ, സെക്രട്ടറി ആബിദ എന്നിവർ ചേർന്ന് ട്രസ്റ്റ് ഭാരവാഹികളായ പി. കെ. ഇ. ചന്ദ്രൻ, സി. മനോജ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. നോഡൽ ഓഫീസർ ശ്രീലത , വൈസ് പ്രസിഡന്റ് ഹസീന, വാർഡ് മെമ്പർമാരായ സിന്ധുമോഹൻ, കെ. കെ. ശ്യാമള എന്നിവർ സംബന്ധിച്ചു

Comments are closed.