1470-490

വ്യത്യസ്ത പ്രവർത്തനങ്ങളുമായി മൂന്നാം ക്ലാസ്സുകാരി തമന്ന

തിരുന്നാവായ: കോവിഡ് 19 ജാഗ്രതയിൽ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കർമനിരതയാന്ന് എടക്കുളം കദനങ്ങാടിയിലെ  ഇ.പി. തമന്ന. പുസ്തക നിരൂപണം, പെയിൻറിംങ്ങ് ,പച്ചക്കറി തോട്ട നിർമ്മാണം, പറവകൾക്ക് നീർക്കുടമൊരുക്കൽ,പക്ഷിനിരീക്ഷണം തൂവൽ ശേഖരണം തുടങ്ങി വിത്യസ്ത പ്രവർത്തനങ്ങളുടെ തിരക്കിലാണ് തമന്ന. ഓൺലൈൻ പഠനത്തോടൊപ്പം പൊതു പുസ്തക വായനയിലും പ്രത്യേക താല്പര്യത്തിലാണ് ഈ മിടുക്കി.കാഥാ കൂട്ട് ,പറയി പെറ്റ പന്തിരുകുലം. ജീവലോകം, പക്ഷികളുടെ ലോകം, സ്പന്ദനം തുടങ്ങി ധാരാളം പുസ്തകങ്ങളും ഈ കൊച്ചു മിടുക്കി വായിച്ചു കഴിഞ്ഞു. ഇവയിൽ പ്രധാനപ്പെട്ടവയുടെ വായനാ കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്. പക്ഷിനിരീക്ഷണത്തിലൂടെ കുയിൽ. ഓലോ ഞാലി. മണ്ണാത്തി പുള്ള് തുടങ്ങിയ പക്ഷികളുടെ ശബ്ദമുണ്ടാക്കി പക്ഷികളെ ആകർഷിപ്പിക്കുകയും ചെയ്യുന്നു .ഒഴിഞ്ഞ പാത്രങ്ങളിലും മറ്റും വെള്ളം നിറച്ച് ചെടികളിൽ കെട്ടിവെച്ച് പക്ഷികൾക്ക് നീർക്കുമൊരുക്കിയതിൽ രാവിലെയും വൈകുന്നേരവും ധാരാളം പക്ഷികൾ വന്നു ദാഹം തീർക്കുന്നു. കോ വിഡ് മഹാമാരിയെ തുരുത്താൻ തന്നാൽ കഴിയുംവിധം പോസ്റ്റർ  ബോധവൽക്കരണവും നടത്തുന്നു.നടുവട്ടം എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ തമന്ന അധ്യാപക ദമ്പതികളായ  ഇ പി എ ലത്തീഫിന്റെയും എസ്.ടി.  സക്കീനയുടെയും മകളാണ്.

Comments are closed.