1470-490

കൊളത്തൂർ ഹൈസ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു.

നന്മണ്ട ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ ജില്ലാ പഞ്ചായത്ത് 9 ലക്ഷം ചെലവഴിച്ച് ടാർ ചെയ്ത കൊളത്തൂർ ഹൈസ്കൂൾ റോഡ് ബഹു:ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ.മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു ബഹു: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി: ഒ.പി. ശോഭന മുഖ്യ അഥിതിയായി ഗ്രാമപഞ്ചായത്ത് വികസന ചെയർമാൻ ശ്രീ.സി.കെ.രാജൻ മാസ്റ്റർ, ശ്രീ: എൻ. കെ.രാധാകൃഷ്ണൻ, ശ്രീ.ഇ.സുരേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ: സിബി ജോസഫ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർ ശ്രീ: എം.പി.മണി സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ശ്രീ.പി.ബാലൻ നന്ദിയും പറഞ്ഞു. റോഡിൻ്റെ തുടർ പ്രവർത്തനത്തിന് ജില്ലാ പഞ്ചായത്ത് 23 ലക്ഷം വകയിരുത്തുകയും ചെയ്തു.

Comments are closed.