1470-490

പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം; പ്രട്ടോകോള്‍ മറികടന്ന പ്രോഗ്രാം

കാടാമ്പുഴ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം പ്രട്ടോകോള്‍ മറികടന്ന പ്രോഗ്രാം
കാടാമ്പുഴ : കാടാമ്പുഴ പൊലീസ് സ്റ്റേഷനു പുതുതായി നിര്‍മിച്ച സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഇന്നു നടക്കുന്ന ഉദ്ഘാടന കാര്യപരിപാടികളില്‍ ജനപ്രതിനിധികള്‍ അടക്കമുള്ള പലരേയും തഴഞ്ഞതായും അനാവശ്യമായ തിരുകി കയറ്റലും നടന്നതായി വ്യാപക ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.എല്‍.എയെ അധ്യക്ഷനാക്കേണ്ടിയിരുന്ന സ്ഥാനത്ത് മന്ത്രി കെ.ടി ജലീലിനെ അധ്യക്ഷനാക്കി തിരുകി കയറ്റലും കൂടാതെ ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റിനെ പാടെ തഴയുകയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചേര്‍ക്കേണ്ടിടത്ത് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യത്തിലോ, സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണവുമായി യാതൊരു ബന്ധവുമില്ലാത്ത ജനപ്രധിനിതിയല്ലാത്ത ഹുസൈന്‍ രണ്ടത്താണിയെ തിരുകി കയറ്റിയതടക്കം വ്യാപകമായ ക്രമക്കേട് നടത്തിയതായി ആരോപണമുയര്‍ന്നിട്ടുള്ളത്. പൊലീസിലെയും പുറത്തുള്ള ചിലരുടെയും രാഷ്ട്രീയക്കളിയാകാം ഇതിനു പിന്നിലെന്നു ജനങ്ങളും മറ്റും ആരോപിക്കുന്നത്.

Comments are closed.