1470-490

പാലത്തായി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം

പാലത്തായി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം: ലതികാ സുഭാഷ്
പാലത്തായിയിലെ പീഡനത്തിന് വിേധയയായ പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നതായി മഹിള കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ് കുറ്റപ്പെടുത്തി.പാലത്തായി പീഢന കേസ്സിൽ ഭരണകർത്താക്കൾ നീതി നിഷേധിച്ചതിന്റെ ഭാഗമായാണ് കുറ്റവാളികൾക്ക് രക്ഷപ്പെടാനും ജാമ്യം ലഭിക്കാനും ഇടയായത് കുഞ്ഞനുജത്തിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജവഹർ ബാൽ മഞ്ച് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം വീടകങ്ങളിൽ പുതിയ സമരമുഖം തുറക്കുകയായിരുന്നു കുട്ടികൾ ‘സമരം മഹിള കോൺഗ്രസ്സ് സo സ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് ചെയർമാൻ ടി. നുസ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവനന്ദ ബി ദിനേശ് സ്വാഗതവുo കുമാരി അഞ്ജലി നന്ദിയും രേഖപ്പെടുത്തി.ലത ചേവായുർ, സഫിയ ഉണ്ണികുളo, സ്വഗീറ ഫാത്തിമ, ആയിഷ ഹനിയ, നിള സജീവ്, ശ്രീജ, ഒ.സി.ലീന, ഷൈജ മുരളി എന്നിവർ നേതൃത്വം കൊടുത്തു ജില്ലയിൽ നൂറ് കണക്കിന് വിദ്യാർത്ഥിനികളും അമ്മമാരും പ്രതിഷേധത്തിൽ പങ്കാളികളായി

Comments are closed.