1470-490

എം എസ് എസ് വിദ്യാർത്ഥികളെ ആദരിച്ചു

എം എസ് എസ് കുറ്റിപ്പുറം യൂണിറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. സിദ്ധീഖ് നൽകുന്നു

കുറ്റിപ്പുറം: മുസ്ലീം സർവ്വീസ് സൊസൈറ്റി കുറ്റിപ്പുറം യൂണിറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വരെ ആദരിച്ചു. പ്രദേശത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽ എസ് എസ് പരീക്ഷ വിജയികളെയുമാണ് ആദരിച്ചത്.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. സിദ്ധീഖ് വിതരണോത്ഘാടനം നിർവ്വഹിച്ചു. എം എസ് എസ് സംസ്ഥാന സെക്രട്ടറി കെ.വി.  മുഹമ്മദ് കുട്ടി ,മലപ്പുറം ജില്ലാ മുൻ വൈപ്രസിഡണ്ട് ടി.എം.  മുത്തുണ്ണി, എം എസ് എസ്  യൂത്ത് വിങ്ങ് മുൻ സംസ്ഥാന മുൻ പ്രസിഡണ്ട് പി.വി.താജുദ്ധീൻ, യൂണിറ്റ് സെക്രട്ടറി വി.പി. മൊയ്തീൻകൂട്ടി, സി വി. റഫീഖ് , കെ. സെക്കീർ എന്നിവർ പങ്കെടുത്തു

Comments are closed.