1470-490

കൊടകര: ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊടകര സ്വദേശികളായ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിലെ മകളുടെ വീട്ടില്‍ കുറച്ചുനാളായി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവിന് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു. ദമ്പതികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവര്‍ കോറന്റയിനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇവരുടെ ടെസ്റ്റ് വരും ദിവസങ്ങളില്‍ നടത്തും. സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരുന്നു. ഇവര്‍ എത്തിയ പഴവില്‍പ്പനശാലയാണ് ഇന്ന് അരോഗ്യ വകുപ്പ് അടച്ചത്. ഇന്നലെ വൈകീട്ടോടെ അണുനശീകരണം നടത്തി.

Comments are closed.