1470-490

സംസ്ഥാന സർക്കാരിന്റെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (CFLTC)., കോവിടിന്റെ സാമൂഹ്യ വ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ അവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളാ യാണ് CFLTC കളെ വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ് ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവായ കേസുകളിൽ കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും, നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ,ചികിത്സ നൽകുന്നതിനു വേണ്ടി വിഭാവനo ചെയ്തിട്ടുള്ളതാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (CFLTC).,ഇതിന്റെ ഭാഗമായി മടവൂർ ഗ്രാമ പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം മടവൂർ ഗ്രാമ പഞ്ചായത്തിലെ ബൈത്തുൽ ഇസ്സ ആർട്ട്സ് & സയൻസ് കോളേജ് ബോയ്സ് ഹോസ്റ്റലിനെ CFLTC യായി ഏറ്റെടുക്കുകയുണ്ടായി.ഇതിനെ തുടർന്ന് ഇന്ന് കോളേജ് ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്, സ്റ്റുഡന്റസ് ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റിവ് (SIP)എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 25 വീതം കട്ടിൽ, കിടക്ക, തലയണ എന്നിവ CFLTC ക്ക് സൗജന്യമായി നൽകുകയുണ്ടായി.ഈ പരിപാടിയുടെ ഉത്ഘാടനം ബൈത്തുൽ ഇസ്സ സുന്നി സെന്റർ സെക്രട്ടറി മുഹമ്മദ്‌ അഹ്സനി യിൽനിന്ന് കിടക്കകളും, തലയിണകളും, കട്ടിലുകളും മടവൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ആബിദ, മടവൂർ കുടുംബാരോഗ്യ കേന്ദ്രo ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. വി. ജനാർദ്ധനൻ, നോടൽ ഓഫീസറും വി. ഇ.ഒ.യുമായ ശ്രീലത. എൻ. എസ്. എന്നിവർ ചേർന്ന് ഏറ്റുവാങ്ങുകയുണ്ടായി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എൻ. അബ്ദുറഹ്മാൻ, സൂപ്രണ്ട്. കെ. കെ. അഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി ജിഷ സി. ടി. എന്നിവർ സംസാരിച്ചു ,

Comments are closed.