ബെഡ്ഷീറ്റ് ചലഞ്ചുമായി എൻ എസ് എസ് വളണ്ടിയർമാർ …

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാവാനുള്ള സാധ്യത മുന്നിൽക്കണ്ട് കൊണ്ട് കോവിഡ് രോഗികളുടെ ചികിൽസക്കും പരിചരണത്തിനുമായി 5000 ബെഡുകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഈ സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ എത്തിച്ചു നൽകാൻ കഴിയുമോ എന്ന ജില്ല കലക്ടറുടെ അഭ്യർത്ഥന എൻ എസ് വളണ്ടിയർ മാർ ഏറ്റെടുക്കുകയും രണ്ട് ദിവസം കൊണ്ട് 5790 പുതിയ ബെഡ് ഷീറ്റുകൾ കുട്ടികൾ സമാഹരിക്കുകയും ചെയ്തു.വീട്ടുകാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് ഈ പ്രവർത്തനം കുട്ടികൾ നടപ്പിലാക്കിയത് . 4,63200 രൂപ വിലവരുന്ന ഈ വസ്തുക്കൾ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് ഏറെ അഭിമാനകരമായ പ്രവർത്തനമാണെന്ന് എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് പറഞ്ഞു. ജില്ല കലക്ടർ സാമ്പ ശിവറാവു lAS ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി . ഡപ്യുട്ടി കലക്ടർ സി ബിജു, NSS ക്ലസ്റ്റർകൺവീനർ ഫൈസൽ എം.കെ, എന്നിവർ സംസാരിച്ചു. നേരത്തെ ഒന്നേകാൽ ലക്ഷം മാസ്കുകൾ നിർമ്മിച്ച് നൽകിയും , ഓൺലൈൻ പoനത്തിന് ടിവി, മൊബൈൽ ഫോൺ , ലാപ്ടോപ്പ് ഉൾപ്പെടെ 210 ഉപകരണങ്ങൾ വിതരണം ചെയ്തും ജില്ലയിലെ എൻ എസ് എസ് വളണ്ടിയർമാർ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു.
Comments are closed.