1470-490

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം ജില്ലയിൽ151 പേർക്കും കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂർ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസർഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂർ 19, വയനാട് ജില്ലയിൽ 17 പേർക്കും മാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 11 , കൊല്ലം 11 , പത്തനംതിട്ട , ആലപ്പുഴ 70 , കോട്ടയം 10 , ഇടുക്കി 5 , എറണാകുളം 7 , തൃശൂർ 6 , പാലക്കാട് 34, മലപ്പുറം 51 , കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 10, കാസർഗോഡ് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,620,444 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 8277 പേർ ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8056 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Comments are closed.