1470-490

തോന്നൂർക്കര കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

ചേലക്കര പഞ്ചായത്തിലെ 17-ാം വാർഡായ തോന്നൂർക്കര പ്രദേശം കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 

ചേലക്കര -പാഞ്ഞാൾ പഞ്ചായത്തിലെ കോവിഡ് പോസറ്റീവായ ആൾ കഴിഞ്ഞ ദിവസം തോന്നൂർക്കരയിലെ 3 ബന്ധുവീടുകളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 6 പേരും രണ്ടാമത്തേതിൽ 20 പേരുമുണ്ട്. ഒരു പ്രദേശത്ത് 25 ലധികം ആളുകൾ സമ്പർക്കപ്പട്ടികയിലുൾപ്പെട്ടാൽ ആ പ്രദേശം കണ്ടൈൻമെൻ്റ് സോണാകും. ഇതിന് പുറമെ കോവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശി വന്ന് പോയ ചേലക്കരയിലെ ഹോട്ടലിലെ തൊഴിലാളിയും തോന്നൂർക്കരയിലാണ്. ഹോട്ടലിൽ വന്നു പോയവരും ജീവനക്കാരും ഉടമകളുമടക്കം ചേലക്കരയിലെ വിവിധ വാർഡുകളിലായി 100 ലധികം പേരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ സമ്പർക്കപ്പട്ടികയിലുൾപ്പെടാം. ഇതോടെ ചേലക്കര പഞ്ചായത്തിലെ 3 വാർഡുകൾകൂടി കണ്ടൈൻമെൻ്റ് സോണാകാൻ സാധ്യതയുണ്ട്.

Comments are closed.