സ്കൂള്‍ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി

പഴയന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി
പഴയന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് പണികഴിപ്പിക്കുന്ന ക്ലാസ്സ്‌മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം യു.ആര്‍.പ്രദീപ് എം.എല്‍.എ. നിര്‍വഹിച്ചു . 3.28 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 3 കോടി രൂപ കിഫ്ബി ഫണ്ടും, 28 ലക്ഷം എം.എല്‍. എയുടെ ആസ്തി വികസന ഫണ്ടും ആണ് . വപ്കോസ് കമ്പനി ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല നല്‍കിയിട്ടുള്ളത്.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനാരാജന്‍ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ദീപ. എസ്. നായര്‍ മുഖ്യാഥിതിയായി പങ്കെടുത്തു . പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ശ്രീജയന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖുര്‍ഷിദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഗീത രാധാകൃഷ്ണന്‍ ,എ.കെ.രമ, ആര്‍.പ്രദീപ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ത്രേസ്യാമ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . പി.ടി.എ. പ്രസിഡണ്ട് എന്‍.വി. നാരായണന്‍ കുട്ടി സ്വാഗതവും , ഹെഡ് മാസ്റ്റര്‍ മോഹനന്‍ നന്ദിയും പറഞ്ഞു
Comments are closed.