1470-490

പോക്‌സോ കേസിലെ പ്രതി പിടിയിൽ.

കുന്നംകുളം : പ്രായപൂർത്തിയാവാത്ത  കുന്നംകുളം സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗിക അതിക്രമം നടത്തിയ  കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാട്ടകാമ്പാൽ പെരുംതിരുത്തി  മലയംകുളത്തു  വീട്ടിൽ പ്രണവി(25) നെയാണ്  പോക്‌സോ നിയമ പ്രകാരം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണിയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സബ്ബ് ഇൻസ്പെക്ടർമാരായ  ഇ.ബാബു, എം.വി.ജോർജ്, എ.എസ്.ഐ. ഗോകുലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.