1470-490

അക്കിക്കാവ്: കോവിഡ് ചികിത്സയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുന്നംകുളം: അക്കിക്കാവ് പിഎസ്എം ഡന്റല്‍ കോളജില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 280 കിടയ്ക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഡന്റല്‍ കോളജില്‍ 90 കിടക്കകളാണ് ഉണ്ടായിരുന്നത്. കലക്ട്രേറ്റില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ബാക്കിയുള്ള സൗകര്യങ്ങള്‍ ഒരുക്കി. കുന്നംകുളം താലൂക്ക് അടിസ്ഥാനത്തില്‍ കോവിഡ് രോഗികളെ  താമസിപ്പിക്കുന്നതിന് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഡന്റല്‍ കോളജില്‍ സൗകര്യമൊരുക്കിയത്. കുന്നംകുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.ഡന്റല്‍ കോളജില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേര്‍ന്നു. പ്രസിഡന്റ് ഓമന ബാബു അധ്യക്ഷത വഹിച്ചു. ഡന്റല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ട ചുമതല പഞ്ചായത്തിനാണ്. ഇതിനായി ക്വട്ടേഷന്‍ വിളിക്കാന്‍ തീരുമാനിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കാമെന്ന് വിവിധ സംഘടന പ്രതിനിധികള്‍ അറിയിച്ചു.  പട്ടാമ്പി മത്സ്യമാർക്കറ്റുമായി ഇടപഴകിയ ഒരാളുടെ പരിശോധനാഫലം  പോസിറ്റീവ് ആയതിനാൽ പഞ്ചായത്തിലെ മൂന്നാം വാർഡ് കണ്ടോൺമെൻറ് സോണാക്കി.  ഇവിടെ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങളും  നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

Comments are closed.