1470-490

പൂനൂര്‍ എം എം പറമ്പില്‍ വീടിനു നേരെ കരി ഓയില്‍ പ്രയോഗം.


ഉണ്ണികുളം എം എം പറമ്പ് പാലക്കണ്ടി സതീഷ് കുമാറിന്റെ വീടിനു നേരെയാണ് ഇരുട്ടിന്റെ മറവില്‍ കരി ഓയില്‍ പ്രയോഗം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. മദ്യത്തിന്റെ കുപ്പിയില്‍ കരി ഓയിലുമായി എത്തി വീടിന്റെ മുന്‍ഭാഗത്തെ വാതിലിന് നേരെ എറിയുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിന്റെ മുന്‍ഭാഗത്തെ ചുമരില്‍ പൂര്‍ണ്ണമായും കരി ഓയില്‍ തെറിച്ച നിലയിലാണ്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.