1470-490

എൻ എം എം എസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

എൻ എം എം എസ് പരീക്ഷയിൽ വിജയിച്ച ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിനി പി.റാനിയക്ക് എം.ഫസലുറഹ്മാൻ ഉപഹാരം നൽകുന്നു.

കല്പകഞ്ചേരി:  ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും എൻ എം എം എ എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെ എസ് ടി യു വിന്റെ നേതൃത്വത്തിൽ ആദരിച്ചു. വൈരങ്കോട് കല്ലൻ മുഹമ്മദ് മുസ്തഫ, പുല്ലൂർ ഷഹർ ബാൻ പാലോട് , കുറുമ്പത്തൂർ പി.റാനിയ, പോത്തനൂർ കെ.എം.  മുഹമ്മദ് ഷാം എന്നിവരെയാണ് വീട്ടിൽ എത്തി അധ്യാപകർ ആദരിച്ചത്. ജലീൽ തൊട്ടി വളപ്പിൽ , എം. ഫസലു റഹ്മാൻ,  ഇ.പി. സബാഹ്, എം. ഫൈസൽ, ഗഫൂർ തിരുരങ്ങാടി എന്നിവർ സംബന്ധിച്ചു.

Comments are closed.