1470-490

നഗരസഭാ ക്രിമിറ്റോറിയം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണം

ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണം: യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം കഴിഞ്ഞ കുറച്ചു ദിവസമായി പ്രവർത്തന രഹിതമാണ്‌.ഗുരുവായൂർ നിവാസികൾ മൃതദേഹം ദഹിപ്പിക്കുന്നതിനു വേണ്ടി ഇരട്ടി തുകനൽകി തൊട്ടടുത്തുള്ള നഗരസഭകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ കൊറോണക്കാലത്തുപോലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായിട്ടാണ് ഗുരുവായൂർ നഗരസഭാ അധികാരികൾ മുന്നോട്ടുപോകുന്നത്.ക്രിമിറ്റോറിയം അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് ആവശ്യപ്പെട്ടു

Comments are closed.