മറ്റത്തൂര്‍ മൂന്ന് വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍
മറ്റത്തൂര്‍ മൂന്ന് വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍; റോഡുകള്‍ അടച്ചു
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച മൂന്ന് വാര്‍ഡുകളിലെ റോഡുകള്‍ അടച്ചു. 10,11,21 വാര്‍ഡുകളെ കഴിഞ്ഞ ദിവസമാണ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളില്‍ നടപ്പിലാക്കേണ്ടതായ നടപടികള്‍ പഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി യോഗം ചേര്‍ന്നു. മൂന്ന് വാര്‍ഡുകളിലേക്കുള്ള റോഡുകള്‍ അടക്കുക, സമ്പര്‍ക്ക സാധ്യതയുള്ളവരെയും ജനപ്രതിനിധികളേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10 -ാംവാര്‍ഡില്‍ വെള്ളിക്കുളങ്ങര ട്രാംവെ ജംഗ്ഷന്‍, 11ാം വാര്‍ഡില്‍ മോനൊടിലേക്കുള്ള പ്രവേശിക്കുന്ന നീരാട്ടുകുഴി റോഡ്, കൊടുങ്ങ റോഡ്, മോനൊടി മാരാംപാലം, 21 -ാം വാര്‍ഡില്‍ വാസുപുരം ചെമ്പൂച്ചിറ റോഡ്, ഇത്തുപ്പാടം റോഡ്, കുഞ്ഞക്കര പാലം എന്നിവിടങ്ങളില്‍ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് അടച്ചു. കൂടാതെ 10,11, 21 വാര്‍ഡുകളിലേക്കുള്ള ഇടവഴികളും അടക്കും. 21 -ാം വാര്‍ഡ് വാസപുരത്ത് സമ്പര്‍ക്കസാധ്യതയുള്ളവരുടെ കോവിഡ് ടെസ്റ്റ് ഇന്ന് നെല്ലിപ്പിള്ളി ബില്‍ഡിംഗില്‍ നടത്തും. 10, 11 വാര്‍ഡുകളിലുള്ളവരുടെ ടെസ്റ്റ് മോനൊടി ഗ്രാമന്ദിരത്തില്‍ നാളെ നടത്തും. അടുത്ത ദിവസം ആരോഗ്യ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും ടെസ്റ്റ് നടത്തും. സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവരുടെ റാപ്പിഡ് ടെസ്റ്റാണ് നടത്തുക. കണ്ടെയ്‌മെന്റ് സോണുകളിലെ പച്ചക്കറി, പലചരക്ക്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയൊഴികെയുള്ളവ അടച്ചിടും. രണ്ടാഴ്ചത്തേക്കാണ് ഈ പ്രഖ്യാപനമെങ്കിലും ഒരാഴ്ച കഴിഞ്ഞുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെടുക്കുക.
Comments are closed.