1470-490

കുന്നംകുളത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജം.

60 കിടക്കകളാണ് ആദ്യഘട്ടത്തില്‍ കേന്ദ്രത്തില്‍ ഒരുക്കുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ്  വ്യാപനം നേരിടുന്നതിനു വേണ്ടിയുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കുന്നംകുളം നഗരസഭ ടൗണ്‍ ഹാളിലാണ് സജ്ജമായത്. പ്രതിരോധ  നടപടികള്‍ ആരംഭിച്ചതായും, സെന്ററുകള്‍ക്കു ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയതായും നഗരസഭ ചെയര്‍ പേര്‍സണ്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു. കുന്നംകുളത്ത്  200 പേര്‍ക്കുള്ള സൗകര്യം വിവിധ കേന്ദ്രങ്ങളായി ഒരുക്കും. ഗവണ്‍മെന്റ് പോളിടെക്നിക്ക് ഹോസ്റ്റല്‍, ഓഡിറ്റോറിയം, ലേഡീസ് ഹോസ്റ്റല്‍ എന്നിവിടെയും ,ബ്ലൈന്‍ഡ് സ്‌കൂള്‍ ഹോസ്റ്റല്‍, ഡെഫ് സ്‌കള്‍ ഹോസ്റ്റല്‍, ലോട്ടസ്പാലസ് ഓഡിറ്റോറിയം എന്നിങ്ങനെ 7 കേന്ദ്രങ്ങളാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ടെത്തിയിട്ടുള്ളത്. സാമൂഹ്യ വ്യാപനം ഉണ്ടായാല്‍ നിലവിലുള്ള പൊതുജന ആരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ്  സംശയിക്കപ്പെടുന്നവര്‍ക്കും,രോഗബാധിതര്‍ക്കും പ്രത്യേക പരിഗണനയും, ശ്രദ്ധയും തുടക്കത്തില്‍ തന്നെ ലഭിക്കുന്നതിനും കൂടിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, അധ്യക്ഷന്‍,, ചെയര്‍പേഴ്‌സണ്‍ ആയ കമ്മിറ്റി ഉണ്ടാകും. ഏകോപനത്തിന് തെരെഞ്ഞെടുത്ത ഒരു സംഘം മുഴുവന്‍ സമയവും ഉണ്ടാകും.കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള സൗകര്യങ്ങളും, പ്രവര്‍ത്തനങ്ങളും  സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററുകള്‍ക്ക് ആവശ്യയമായ സാമ്പത്തിക സഹായം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

Comments are closed.