1470-490

ഹോം ലൈബ്രറിയിൽ ചരിത്രം സൃഷ്ടിച്ച് നെടിയനാട് എ.യു.പി സ്കൂൾ

നരിക്കുനി (മൂർഖൻകുണ്ട് ): മുഴുവൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും വീടുകളിൽ ഹോം ലൈബ്രറി സ്ഥാപിച്ചുകൊണ്ട് നെടിയനാട് എ.യു.പി കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ അധ്യാപക -വിദ്യാർഥി ഹോം ലൈബ്രറി വൽകൃത സ്കൂൾ എന്ന അത്യപൂർവ നേട്ടം കൈവരിച്ചു. അതോടൊപ്പം കൊടുവള്ളി ഉപജില്ല ഏറ്റെടുത്ത തനതു പദ്ധതിയായ ഹോം ലൈബ്രറി ഈ രീതിയിൽ നടത്തപ്പെടുന്ന ആദ്യ സ്കൂൾ എന്ന ബഹുമതിയും ലഭിച്ചു.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വേണുഗോപാൽ ആയിരുന്നു അന്ന് ഉദ്ഘാടന കർമം നിർവഹിച്ചത്. ഇടക്കാലത്ത് കടന്നു വന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രവർത്തനം കഴിഞ്ഞ വർഷം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ വായനവാരാഘോഷത്തോടനുബന്ധിച്ച് നവാഗതരടക്കമുള്ളവരുടെ വീടുകളിൽ പുസ്തകങ്ങളെത്തിച്ച് വിദ്യാർഥികളുടെ ഹോം ലൈബ്രറി പൂർത്തിയാക്കിയിരുന്നു.തുടർന്ന് എല്ലാ അധ്യാപകരുടെ വീടുകളിലും ലൈബ്രറി സ്ഥാപിച്ചു.
ടീച്ചേഴ്സ് ലൈബ്രറി കൊടുവള്ളി BPO ശ്രീ.വി.മെഹറലി സ്കൂളിലെ അധ്യാപികയായ അഞ്ജു.എൽ.വിയുടെ വീട്ടിൽ വച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഒ.കെ സൽമത്ത്, മുൻ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ സുരേഷ്, SRGകൺവീനർ ശ്രീ.മുഹമ്മദ് ഇഖ്ബാൽ, ശ്രീ.കെ.എം ഷഫീഖ് എന്നിവർ സംബന്ധിച്ചു.SSA കോഴിക്കോട് ഡിസ്ട്രിക്ട് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം ‘സമ്പൂർണ അധ്യാപക-വിദ്യാർഥി ഹോം ലൈബ്രറി ‘പ്രഖ്യാപനം നടത്തും.

Comments are closed.