പോലീസ് വളണ്ടിയർ മാർക്ക് കോവിഡ്! തിരൂർ ഗൾഫ് മാർക്കറ്റ് അടച്ചു

തിരൂർ.ഗൾഫ് മാർക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് ഗൾഫ് മാർക്കറ്റ് അടച്ചിടാൻ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് തീരുമാനിച്ചു. തിരൂർ സി.ഐ ഫർഷാദ് ,നഗരസഭ സെക്രട്ടറി എസ് ബിജു എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
നിരന്തരമായ ആരോഗ്യ ജാഗ്രത ലംഘനത്തെ തുടർന്ന് ഗൾഫ് മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി
Comments are closed.