പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ ഡോ: ജൂലി ജോസഫ്

പരിമിതികളിൽ പരാതിയില്ല, പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ ഡേ: ജൂലി ജോസഫ്
കോട്ടക്കൽ: ജില്ലയിലെ പ്രഥമ ആയുഷ്ഹോളിസ്റ്റിക് സെൻ്ററിലാണ് പരിമിതികളിൽ പരാതിയില്ലാതെ കോവിഡ് പ്രതിരോധ രംഗത്ത് ഡേ: ജൂലിജോസഫ് മാതൃകയാവുന്നത്. ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ കെട്ടിടത്തിൽ ഒരു ഹാളിനകത്താണ് ആയുർവേദ, ഹോമിയോ, യൂനാനി ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നത്. രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നിരിക്കെ ഇവിടെ ഡോക്ടർമാർക്ക് പരസ്പരം രണ്ടു മീറ്റർ പോലും അകന്നിരിക്കാനുള്ള ഇടമില്ല. ഇതു വരെ കർട്ടൺ ഉപയോഗിച്ച് മൂന്ന് ഭാഗങ്ങളാക്കിയാണ് പ്രവർത്തിച്ചിരുന്നത് . ഇപ്പോൾ അതു പറ്റില്ലെങ്കിലും ആരോഗ്യ വകുപ്പിൻ്റെ കെട്ടിടമായതിനാൽ സ്ഥിരമായ സൗകര്യം ഇവിടെ ഏർപ്പെടുത്തുക അസാധ്യവുമാണ്. അതിനാൽ പഞ്ചായത്തിൻ്റെ സഹായത്തോടെ താൽകാലിക മറ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഒരോ ജില്ലക്കും ഓരോ ആയുഷ്ഹോളിസ്റ്റിക് സെൻ്ററുകൾ അനുവദിച്ചപ്പോൾ 2016 സെപ് സ്റ്റംബർ മൂന്നിനാണ് മലപ്പുറം ജില്ലയുടെ സെൻ്ററായി ഒതുക്കുങ്ങലിൽ പ്രവർത്തനം തുടക്കിയത്. പിന്നീട് തൃശ്ശൂരിനുള്ള കേന്ദ്രം മലപ്പും തൃശ്ശൂർ ജില്ലകൾക്ക് പ്രയോജനമാകും വിധം പെരുമ്പടപ്പിലും പ്രവർത്തനം തുടങ്ങി.
അസൗകര്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുണ്ടെങ്കിലും പഞ്ചായത്തിൽ ക്വാറൻ്റൈനിലുള്ളവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും ഡേ: ജൂലി ജോസഫും സംഘവും ഒരുക്കമല്ല. ആരോഗ്യ വകുപ്പിൽ നിന്നും ക്വാറൻ്റൈനിലുള്ളവരുടെ പേരും വിവരവും ശേഖരിച്ചു അതാതു സമയങ്ങളിൽ അവർക്കുള്ള മരുന്നുകൾ ആശാവർക്കർമാർ, വളണ്ടിയർമാർ അല്ലെങ്കിൽ വാർഡ് മെമ്പർമാർ മുഖേനയോ എത്തിച്ചു കൊടുക്കും. ഫോണിവിളിച്ചും വാട്സപ്പ് വഴിയും ക്വാറൻ്റൈനിലുള്ളവർക്ക് ആവശ്യമായ കൗൺസിലിങ്ങും അവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകും. രാപകൽ വ്യത്യാസമില്ലാതെ ക്വാറൻ്റൈനിലുണ്ടായിരുന്ന 270 പേർക്ക് അമൃതം പദ്ധതി പ്രകാരമുള്ള മരുന്നുകളെത്തിച്ചു കൊടുത്തു. ഇതിനു പുറമേ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അറുപതു വയസ്സിനു താഴെയുള്ളവർക്കായുള്ള സ്വാസ്ഥ്യം, അറുപതിനു മുകളിലുള്ളവർക്കായുള്ള സുഖായുഷ് എന്നീ പദ്ധതി പ്രകാരവും ഇരുന്നൂറോളം പേർ ഇതുവരെ ചികിത്സക്കെത്തിട്ടുണ്ട് . ഹോളിസ്റ്റിക് സെൻ്ററിൽ ആയുർവേദത്തിനു പുറമ്മേ ഹോമിയോ, യൂനാനി ചികിത്സയും ഉണ്ടെങ്കിൽ കൂടി ക്വാറൻ്റൈനിലുള്ളവർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത് ആയുർവേദ വിഭാഗം മാത്രമാണ്. ഇവരുടെ ആരോഗ്യ വിവരങ്ങൾ ഓരോ ദിവസവും ആരോഗ്യ വകുപ്പിനു കൈമാറണം. അതു കൊണ്ട് തന്നെ തിരക്കേറിയ ജൂലി ഡോക്ടർക്ക് സഹായികളായി ആയുവേദ അറ്റൻ്റർ സീനത്തിനു പുറമേ ഹോമിയോ യൂനാനി അറ്റൻ്റർമാരായ അഫ്സൽ ,നുസ്റത്ത് എന്നിവരുമെത്തും. കോവിഡ് ഓരോ ദിനവും നിയന്ത്രണാതീതമായി തുടരുന്നസാഹചര്യത്തിൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാനു പോലും ഡോക്ടർ സമയം കിട്ടുന്നില്ല. അതു കൊണ്ട് തന്നെ നാലു വയസ്സു പ്രായമുള്ള തൻ്റെ ഏക മകൻ ഇഷാനെ നിലമ്പൂരിലെ മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കയാണ്. കോട്ടക്കൽ ആയുർവേദ കോളേജിലെ അസ്ഥിരോഗ വിഭാഗം അസി. പ്രഫസർ ഡേ: കിഷോറാണ് ഭർത്താവ് . പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിന്ന് തിരിയാൻ പോലും ഇടമില്ലാതെ ഒരു ഹാളിനുള്ളിൽ മൂന്നു ഡോക്ടർമാരും മൂന്ന് സഹായികളും ചരിത്രം രജിക്കുകയാണ്.
Comments are closed.