കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങി

ചാലക്കുടി
മേലൂർ പഞ്ചായത്തിൽ കോവിഡ് രോഗികൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങി…. കോവിഡ് പോസിറ്റീവ് ആയ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ 500 കിടക്കകളോടെയുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ തയ്യാറായി.. 5 നിലകളിലായിട്ടാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.. വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾക്കുള്ള കൊറന്റൈൻ കേന്ദ്രമായും ഇവിടെ പ്രവർത്തിച്ചിരുന്നു.. 5 നിലകളും വൃത്തിയാക്കി ആണു നശീകരണം നടത്തിയത് മേലൂരിലെ സന്നദ്ധ പ്രവത്തകരാണ്.. കേന്ദ്രം ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബാബു, ഡെപ്യൂട്ടി കളക്ടർ എ. ജെ. മേരി, പഞ്ചായത് വൈസ് പ്രസിഡന്റ് എം. എസ്. സുനിത, തഹസിൽദാർ രാജു ഇ. എൻ, പഞ്ചായത് സെക്രട്ടറി ഫ്രാൻസിസ്, മേലൂർ വില്ലേജ് ഓഫീസർ പി. വി. ആന്റണി, കുടുംബശ്രീ ചെയർ പേഴ്സൺ ഇന്ദിര മോഹൻ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകകർ എന്നിവരുടെ നേതൃത്വത്തിൽ ആണു പ്രവർത്തനങ്ങൾ നടന്നത്.
Comments are closed.