1470-490

സിഎഫ്എൽടി / ആർക്യൂഎഫ്‌സി: കെട്ടിടങ്ങൾ ഏറ്റെടുത്തു

തൃശൂർ; ജില്ലയിൽ കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, റിവേഴ്‌സ് ക്വാറന്റയിൻ ഫെസിലിറ്റീസ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിന് കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുത്ത് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.
ചാലക്കുടി താലൂക്കിലെ കൊരട്ടി ഗ്രാമപഞ്ചായത്തിൽ കൊരട്ടി ഗാന്ധിഗ്രാം (80 കിടക്കകൾ), ചാലക്കുടി നഗരസഭയിലെ വിജയഗിരി ( 166 കിടക്കകൾ), കൊടുങ്ങല്ലൂർ താലൂക്കിലെ എസ്എൻപുരം ഗ്രാമപഞ്ചായത്തിൽ എംഇഎസ് അസ്മാബി കോളേജ് (150 കിടക്കകൾ) , എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ നെഹ്‌റാജോറഷാദ് ഇസ്‌ലാമിക് കോളേജ് ( 150 കിടക്കകൾ), കൊടുങ്ങല്ലൂർ നഗരസഭയിലെ മുസരീസ് കൺവെൻഷൻ സെന്റർ (250 കിടക്കൾ), എറിയാട് ഗ്രാമപഞ്ചായ്ത്തിലെ കോസ്‌മോപൊളറ്റീൻ കൺവെൻഷൻ സെന്റർ (350 കിടക്കകൾ), കുന്നംകുളം താലൂക്കിലെ കുന്നംകുളം നഗരസഭയിലെ ഗവ. ബധിര മൂക വിദ്യാലയം (130 കിടക്കകൾ), തൃശൂർ താലൂക്കിലെ തൃശൂർ കോർപ്പറേഷനിലെ അരണാട്ടുകര റിജു ആൻഡ് പിഎസ്‌കെ (150 കിടക്കകൾ), ചേറൂർ റിജു ആൻഡ് പിഎസ്‌കെ (100 കിടക്കകൾ), ജൂബിലി ആശുപത്രി, സർവീസ് ഓഡിറ്റോറിയം (300 കിടക്കകൾ), കോലഴി ഗ്രാമപഞ്ചായത്ത് റിജു ആൻഡ് പിഎസ്‌കെ (80 കിടക്കകൾ), നടത്തറ ഗ്രാമപഞ്ചായത്ത് പുഴയോരം റിസോർട്ട് (250 കിടക്കകൾ), മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട നഗരസഭ ഗായത്രി ഹാൾ (75 കിടക്കകൾ), പിടിആർ മഹൽ (100 കിടക്കകൾ), പ്രിയദർശിനി ഹാൾ (50 കിടക്കകൾ), ക്രൈസ്റ്റ് കോളേജ് (400 കിടക്കകൾ), സെന്റ് ജോസഫ് ഇൻഡോർ (75 കിടക്കകൾ), തലപ്പിളളി താലൂക്കിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് എന്നീ കെട്ടിടങ്ങളാണ് ഏറ്റെടുത്തത്.

Comments are closed.