1470-490

ഊർങ്ങാട്ടിരി ബഡ്സ് സ്കൂൾ സ്റ്റാഫ് നിയമനത്തിൽ ക്രമക്കേട്

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ നിയമ നടപടിയുമായി പഞ്ചായത്തിനെതിരെ

അരീക്കോട്:ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനും പരിചരിക്കുന്നതിന്നും ബഡ്സ് സ്കൂൾ സ്റ്റാഫ് നിയമനം നടത്തിയതിൽ ക്രമക്കേടെന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ പരാതിപ്പെട്ടു. 32 വിദ്യാർത്ഥികളാണ് ബഡ്സ് സ്കൂൾ രജിസ്റ്ററിൽ ഉള്ളത് പത്ത് വിദ്യാർത്ഥികൾക്ക് ഒരധ്യാപികയും ആയയും എന്ന രീതിയിൽ ആണ് നിയമനം നടത്തേണ്ടിയിരുന്നത്. ‘ഇതിൽആദ്യഘട്ട അധ്യാപിക നിയമനത്തിൽ മലപ്പുറം ജില്ലക്ക്‌ പുറത്തുള്ള അധ്യാപികക്ക് നിയമനം ലഭിച്ചുവെങ്കിലും സാങ്കേതിക കാരണത്താൽ അവർ ജോലി ഉപേക്ഷിച്ചു.. ഭിന്നശേഷികുട്ടികളെ പരിചരിക്കുന്നതിനായ് ആയ മാരെ നിയമനം നടത്തിയത് രാഷ്ട്രീയ താൽപര്യം നോക്കിയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിചരിച്ചുള്ള പരിചയമുള്ള രക്ഷിതാക്കളെ പരിഗണിക്കുന്നതിന് പകരം വ്യക്തിതാൽപര്യം പരിഗണിച്ചതാണ് വിവാദമായത്.
ഭിന്നശേഷിയുൾപ്പെടെ ആയിരത്തിലേറെ കുട്ടികളാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലുള്ളത്
ജില്ല പഞ്ചായത്ത് 10 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം ഊർങ്ങാട്ടിരി പഞ്ചായത്ത് 20 ലക്ഷവും ഫണ്ട് അനുവദിച്ചതിൽ 26ലക്ഷമാണ് വിതരണം നടത്തിയത്. 175 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് അർഹത നേടിയവരാണ് പ്രതിവർഷം 28500 രൂപ ഓരോ വിദ്യാർത്ഥികൾക്കും സർക്കാർ അനുവദിച്ചിട്ടുണ്ട് എന്നാൽ ഹോം കെയർ സ്റ്റുഡൻ്റ് എന്ന് കാണിച്ച് അവശത ഏറെയുള്ള 32 കുട്ടികളുടെ സ്കോളർഷിപ്പ് തടഞ്ഞുവെച്ചതും രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കയാണ് സർക്കാർ ഉത്തരവ് അവഗണിച്ച് ഭിന്നശേഷി കുട്ടികളോട് വിവേചനം കാണിക്കുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപ്പിച്ച് നിയമനടപ്പടി സ്വീകരിക്കുമെന്ന് പരിവാർ ഭാരവാഹികൾ പറഞ്ഞു.

Comments are closed.