ബഷീര്‍ ബിനാലെ പ്രഥമ പുരസ്‌കാരം മമ്മുട്ടിക്ക്

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : ബിനാലെ പ്രഥമ പുരസ്കാരത്തിന് പ്രശസ്ത സിനിമാ നടൻ മമ്മുട്ടി അർഹനായി.
കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും ബഷീര്‍ ബിനാലെ ഫൗണ്ടേഷനും സംയുക്തമായി ബഷീറിന്റെ 112-ാം ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി 2021-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് ബിനാലെയുടെ പ്രഥമ പുരസ്‌കാരം സിനിമാ നടന്‍ മമ്മുട്ടിക്ക് സമ്മാനിക്കുമെന്ന് ബഷീര്‍ ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.എം.ജി.എസ് നാരായണന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ബഷീര്‍ ചെയര്‍ തലവന്‍ ഡോ.പി.കെ.പോക്കര്‍, ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എം.ജി.എസ് നാരായണന്‍, ബിനാലെ ഡയറക്ടര്‍ ഡോ.പി.കെ.നൗഷാദ്, അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.