1470-490

അർഹതപ്പെട്ട വിജയം അൽഅമീനെ തേടിയെത്തി.

കോട്ടക്കൽ: ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്ത് വന്നപ്പോൾ ബയോളജിയിൽ മാത്രം പരാജയപ്പെട്ടതിനാൽ തുടർ പഠനാവശ്യം നിഷേധിക്കപ്പെട്ട അൽഅമീൻ ഒരിക്കലും ആ വിഷയത്തിൽ തോൽക്കാൻ സാധ്യതയില്ല എന്ന് തറപ്പിച്ച് പറയുകയും തന്റെ പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിക്കും അതിനോടൊപ്പം റീ വാല്യോഷന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഫോട്ടോസ്റ്റാറ്റ് കോപ്പി വന്നപ്പോൾ ജയിക്കാനാവശ്യമായ മാർക്ക് പേപ്പറിലുണ്ട്. അധികൃതരുടെ അലംഭാവം മൂലം തനിക്ക് സംഭവിച്ച വേദനയോർത്ത് വിങ്ങിപ്പൊട്ടുകയാണ് അൽഅമീൻ. തനിക്ക് അർഹതപ്പെട്ട വിജയം എത്രയും പെട്ടെന്ന് അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് പരീക്ഷാ സെക്രട്ടറിക്കും, വിദ്യഭ്യാസ വകുപ്പിനും പരാതി കൊടുക്കാനെ രുങ്ങുകയാണ് ഈ വിദ്യാർത്ഥി. റിസൾട്ട് വന്ന് ഒരാഴ്ചയോളം എന്റെ മകൻ അനുഭവിച്ച വേദന ഒരു കുട്ടിക്കും ഇനിയുണ്ടാവരുത് എന്ന് കോട്ടപ്പുറത്തുള്ള തൊട്ടിയാൻ മുഹമ്മദ് അൽ അമീനിന്റെ ഉമ്മ പറഞ്ഞു.

Comments are closed.