1470-490

കടപ്പാടുകളൂടെ തിലോദകവുമായി പിൻതലമുറയുടെ ബലി

തലശ്ശേരി :മാതൃവംശത്തിലും പിതൃവംശത്തിലുമുള്ള ആത്മാക്കളെ തൃപ്തിയാക്കാൻ ഉപാസനയുടെ തീർത്ഥം തളിച്ച് കടപ്പാടുകളുടെ തിലോദകവുമായി പിൻമുറയിലെ മക്കൾ ഇന്ന് വാവുബലിയിട്ടു —ഇളം മുറകളുടെ ഉള്ളുരുകി വീഴുന്ന കണ്ണീർപൂക്കൾ ഏറ്റുവാങ്ങി നന്മയിലേക്കുള്ള അനുഗ്രഹം ചൊരിയാൻ സ്വർഗ്ഗകവാടം വിട്ട് പൂർവ്വികർ കർക്കിടക കറുത്തവാവിന് ഭൂമിയിലെത്തുമെന്നാണ് വിശ്വാസം – കോവിഡ് മഹാമാരിയുടെ അദൃശ്യ ഭീഷണിയുള്ളതിനാൽ ഇത്തവണത്തെ ബലി കർമ്മങ്ങൾ എല്ലാവരും അനുഷ്ഠിച്ചത് സ്വന്തം താമസസ്ഥലത്തും തറവാട് വീടുകളിലുമായാണ് ‘ – ബലിച്ചോറ് സ്വീകരിച്ച് അനുഭവിക്കാൻ കാക്കകളുടെ രൂപത്തിൽ പിതൃക്കളെത്തുമെന്നും തർപ്പണശുദ്ധി പിഴച്ചാൽ ബലി ഉരുളകൾ കൊത്തിത്തിന്നാതെ കാക്കകൾ മാറി നിന്ന് ചിറകടിച്ച് കരയുമെന്നും നിരീക്ഷിക്കുന്നവരുണ്ട്.- ഇത്തവണ എല്ലാം ശുഭമായിരുന്നു.–മനുഷ്യരുടെ ഒരു കൊല്ലം പിതൃക്കൾക്ക് ഒരു ദിവസമാണെന്നാണ് പുരാണങ്ങളിലെ പ്രതിപാദ്യം. വർഷത്തിലൊരിക്കൽ കിട്ടുന്ന ശ്രാദ്ധ കർമ്മം പിതൃക്കൾക്ക് നിത്യേന കിട്ടുന്നതായി അനുഭവപ്പെടുമത്രേ. – ദേഹ മുപേക്ഷിച്ച ആത്മാക്കൾക്ക് പ്രത്യേക ലോകമുണ്ടെന്നാണ് കരുതപ്പെടുന്നത്.-പുത്രപൌത്രാദി കൾ ചെയ്യുന്ന ബലികർമ്മങ്ങൾ പിതൃ ലോകത്തിൽ അവർക്ക് ആത്മശാന്തി നൽകുമെന്നും പറയപ്പെടുന്നു.

Comments are closed.